ചെന്നൈ: അവസാന പന്തിൽ മൂന്ന് റൺസ് ഓടിയെടുത്ത് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ വിജയം നേടി പഞ്ചാബ് കിംഗ്സ്. ഡെവൺ കോൺവെയുടെ കരുത്തിൽ സിഎസ്കെ ഉയർത്തിയ 201 റൺസിന്റെ വിജയലക്ഷ്യം, അവസാന പന്തിൽ രവീന്ദ്ര ജഡേജയുടെ തലയ്ക്ക് മുകളിലൂടെ സിക്കന്ദർ റാസ ഉയർത്തി വിട്ട പുൾഷോട്ടിൽ കിംഗ്സ് മറികടന്നു.
201 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് പഞ്ചാബ് തകര്‍ത്തടിച്ചാണ് തുടങ്ങിയത്. ടീം സ്കോര്‍ 50-സ്കോര്‍ നില്‍ക്കേ ശിഖര്‍ ധവാനെ(28)പഞ്ചാബിന് നഷ്ടമായി. എന്നാല്‍ പ്രഭ്സിമ്രാന് സിങ്(42), ലിയാം ലിവിങ്സ്റ്റണ്(40), സാം കറന്(29), ജിതേഷ് ശര്‍മ(21) എന്നിവര്‍ പഞ്ചാബിന് കാര്യമായ സംഭാവനകള്‍ നല്കി.
അവസാന ഓവറുകളില്‍ സിക്കന്ദര്‍ റാസയുടെ അവസരോചിതമായ ബാറ്റിങ്ങും പഞ്ചാബിന് തുണയായി. അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് പഞ്ചാബിന് വേണ്ടിയിരുന്നത്. ഒരു ബൗണ്ടറി പോലും നേടാതെയാണ് പഞ്ചാബ് ഒമ്പത് റണ്‍സും നേടിയത്.
ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റെടുത്തു.
നേരത്തെ, 52 പന്തിൽ 16 ഫോറുകൾ പായിച്ച് 92* റൺസ് നേടിയ കോൺവെ ആണ് ആതിഥേയരുടെ ബാറ്റിംഗ് നയിച്ചത്. 37 റൺസ് നേടിയ ഋതുരാജ് ഗെയ്ക്വാദ് ആണ് ടീമിന്റെ രണ്ടാമത്തെ മികച്ച സ്കോറിനുടമ. കിംഗ്സിനായി കറൻ, റാസ, അർഷ്ദീപ് സിംഗ്, രാഹുൽ ചാഹർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.
ജയത്തോടെ 10 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് കിംഗ്സ്. സമാന പോയിന്റുള്ളി സിഎസ്കെ മികച്ച റൺനിരക്കിന്റെ അടിസ്ഥാനത്തിൽ നാലാം സ്ഥാനത്ത് തുടരുന്നു.
പ്ലേയിങ് ഇലവൻ
പഞ്ചാബ് കിങ്സ്: അഥർവ തെയ്ഡെ, ശിഖർ ധവാൻ, ലിയാം ലിവിങ്സ്റ്റൻ, സിക്കന്ദർ റാസ, സാം കറൻ, ജിതേഷ് ശർമ, ഷാറൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, കഗിസോ റബാദ, രാഹുൽ ചാഹർ, അർഷ്ദീപ് സിങ്
ചെന്നൈ സൂപ്പർ കിങ്സ്: ഋതുരാജ് ഗെയ്ക്വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയീൻ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം.എസ്. ധോണി, മതീഷ പതിരണ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷ്ണ