ന്യൂഡൽഹി: സമരം നടത്തുന്ന ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന് അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്. നിങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ പൊലീസിലോ കോടതിയിലോ പോകുക. ജന്തര്‍ മന്തറില്‍ സമരം ചെയ്താല്‍ നീതി കിട്ടില്ലെന്നാണ് ബ്രിജ് ഭൂഷന്റെ പരാമര്‍ശം. കോടതി എന്ത് തീരുമാനിച്ചാലും അത് സ്വാഗതം ചെയ്യുമെന്നും ബ്രിജ് ഭൂഷണ് പറഞ്ഞു.
ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് തനിക്കെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ കളിപ്പാവകളാണെന്ന് ബ്രിജ്ഭൂഷൺ ആരോപിച്ചു.
പ്രതിഷേധക്കാർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അവർക്ക് ആവശ്യം തന്റെ രാജിയാണെന്നും സിംഗ് പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്. എങ്കിലും പദവിയിൽ നിന്ന് രാജി വയ്ക്കില്ല. റെയിൽവേയിൽ ജീവനക്കാരായ ചില താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ മുദ്രാവാക്യം മുഴക്കുന്നത് ചട്ടവിരുദ്ധമാണെന്നും സിംഗ് പറഞ്ഞു.
ഹരിയാനയിലെ 90 ശതമാനം ഗുസ്തി താരങ്ങളും അവരുടെ ഗാര്‍ഡിയന്‍മാരും ഈ ഗുസ്തി അസോസിയേഷനെ വിശ്വസിക്കുന്നവരാണ്. അല്ലാത്തവരാണ് അസോസിയേഷനെതിരെ നിന്നുകൊണ്ട് സമരം നടത്തുന്നത്. കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ നടത്തുന്ന അഖാഡയില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നതെന്നും സിംഗ് പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ജന്തര്‍ മന്തര്‍ സന്ദര്‍ശിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.