കോതമംഗലം: കോതമംഗലം വടാട്ടുപാറയിൽ നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്ന് വീണ് ഒരാൾ മരിച്ചു. ബംഗാൾ, മുർഷിദാബാദ് സ്വദേശി മൊഫിജുൾ ഹക്ക്(27) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. ലൈഫ് മിഷൻ പദ്ധതിയിലെ വീട് നിർമാണത്തിനിടെ കോണ്ക്രീറ്റ് സ്ലാബ് ദേഹത്ത് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഹഖിനെ ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.