തിരുവനന്തപുരം: റേഷൻ വിതരണത്തിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മെയ് രണ്ടിന് കരിദിനം ആചരിക്കാൻ കോൺഗ്രസ് തീരുമാനം. കറുത്ത ബാഡ്ജും കൊടികളുമായി റേഷൻ കടകൾക്ക് മുമ്പിൽ കോൺഗ്രസ് പ്രതിഷേധിക്കും. സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് കെ സുധാകരൻ പറഞ്ഞു. റേഷന്‍ കടകള്‍ക്ക് മുന്നില്‍ കാര്‍ഡ് ഉടമകളെ അണിനിരത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
റേഷന്‍ വിതരണം പുനഃസ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയാണ്.ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ട സര്‍ക്കാര്‍ നിഷ്ക്രിയമാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമാണ് പൊതുവിതരണ സംവിധാനം. സാങ്കേതിക പിഴവിന്റെ പേരില്‍ കുറച്ച് ദിവസങ്ങളായി റേഷന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും കെ സുധാകരൻ പറഞ്ഞു.
ഇത് പാവപ്പട്ടവരോട് കാട്ടുന്ന ക്രൂരതയാണ്. ഇ-പോസ്( ഇലക്ട്രോണിക് പോയിന്റ്സ് ഓഫ് സെയില്‍സ് ) യന്ത്രത്തിന്റെയും അത് നിയന്ത്രിക്കുന്ന സെര്‍വറിന്റെയും തകരാറ് പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി ദയനീയ പരാജയമാണ്