തൃശ്ശൂർ: മലയാളികളുടെ ആഘോഷ പൂരത്തിന്റെ ചെറിയ പെരുന്നാൾ ഇന്ന് പൂത്തുലയും. പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിൻറെ ആകാശപൂരത്തിന് തിരികൊളുത്തും. സാമ്പിളിനും പകൽപ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി.