ആലപ്പുഴ: പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര തുടയന്നൂര്‍ വാഴവിളവീട്ടില്‍ വിഷ്ണു ടി (22) പിടിയിലായത്.
2020 ൽ ഫേസ്ബുക്ക് വഴി പ്രതി പെൺകുട്ടിയെ പരിചയപ്പെട്ട പ്രതി പല തവണ പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് എത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ പീഡനത്തിൽ ഗർഭിണിയായ കുട്ടി ഇയാളുടെ വീട്ടിൽ എത്തി ബഹളമുണ്ടാക്കി.
തുടർന്ന് കൊല്ലം റൂറൽ ചൈൽഡ് ലൈൻ റിപ്പോർട്ട് നൽകിയതനുസരിച്ച് കൊല്ലം ചൈൽഡ് വെൽഫയർ കമ്മിറ്റി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് കൊട്ടിയത്തെ സ്ഥാപനത്തിൽ പാർപ്പിക്കുകയും മാവേലിക്കര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ് പി, എം കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇന്ന് ഉച്ചയോടെ കൊല്ലം കടയ്ക്കലിൽ നിന്നും പ്രതിയെ പിടികൂടിയത്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.