ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന് ടോസ്; ബാറ്റിംഗ് തെരഞ്ഞെടുത്തു

 

ജയ്പുര്‍: ഐപിഎലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയാല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാൻ തന്നെയാണ് തീരുമാനിച്ചിരുന്നതെന്ന് സഞ്ജു വ്യക്തമാക്കി. 

മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇന്നിറങ്ങുന്നത്. മൂന്ന് സ്പിന്നര്‍മാര്‍ ടീമില്‍ ഇടംപിടിച്ചു. ട്രെൻഡ് ബോള്‍ട്ട് പരിക്ക് മൂലം കളിക്കാത്തത് രാജസ്ഥാന് കനത്ത തിരിച്ചടിയാണ്. ചെന്നൈ ടീമില്‍ മാറ്റം ഒന്നുമില്ല.

രാജസ്ഥാൻ ടീം: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, ദേവദത്ത് പടിക്കൽ, സഞ്ജു സാംസൺ(w/c), ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറൽ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ആദം സാമ്പ, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചാഹൽ

ചെന്നൈ ടീം: റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (w/c), മതീഷ പതിരണ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.