എറണാകുളം: പെരുമ്പാവൂരിനു സമീപം ഓടക്കാലിയിൽ അതിഥി തൊഴിലാളി തീച്ചൂളയിൽ വീണു. കൊൽക്കത്ത സ്വദേശി നസീറാണ് (23) അപകടത്തിൽപ്പെട്ടത്. പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് വീണത്. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു.