തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരും. ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനുമാണ് സാധ്യത. എറണാകുളം ജില്ലയിൽ ഇന്ന് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും.
കേരളത്തില്‍ വരുന്ന നാല് ദിവം കൂടി മഴ തുടരും, 28-04-2023ന് വയനാട് ജില്ലയിലും 29-04-2023 ന് പാലക്കാടും 30-04-2023ന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്.
അതേസമയം പകൽ സമയങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മഴ വൈകുന്നേരത്തോടെയാകും എത്തുക.