ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്നമാണ് യൂറിക് ആസിഡ്. കോശഘടനയിലെ സുപ്രധാന തന്മാത്രകളായ ഡി.എൻ.എ.യുടെയും ആർ.എൻ.എ.യുടെയും ഭാഗമായ പ്യൂരിന്റെ വിഘടനത്തിൽ നിന്നുണ്ടാകുന്ന അമ്ലമാണ് യൂറിക് ആസിഡ്.
പുരുഷന്മാരിൽ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് ഏഴിലും സ്ത്രീകളിൽ ആറിലും കുറവായിരിക്കണം. ഈസ്ട്രജൻ എന്ന സ്ത്രീഹോർമോണിന് യൂറിക് ആസിഡിന്റെ മൂത്രത്തിലൂടെയുള്ള വിസർജനം ത്വരിതപ്പെടുത്താനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച് യൂറിക് ആസിഡ് കുറഞ്ഞുനിൽക്കുന്നത്.
യൂറിക് ആസിഡിന്റെ ഉത്പാദനം കൂടുമ്പോഴോ വിസർജനം കുറയുമ്പോഴോ ആണ് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവുയരുന്നത്. ലുക്കീമിയ, സോറിയാസിസ് പോലെയുള്ള അമിതകോശവിഭജനം നടക്കുന്ന സാഹചര്യങ്ങൾ, മദ്യപാനം, അമിത മാംസാഹാരം തുടങ്ങിയവയൊക്കെ യൂറിക് ആസിഡ് ഉത്പാദനം കൂട്ടാം. വൃക്കകളുടെ പ്രവർത്തന തകരാറുകളാണ് യൂറിക് ആസിഡിന്റെ വിസർജന പ്രക്രിയയെ തടസ്സപ്പെടുത്തുന്നത്.
രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നല്ലതല്ല. യൂറിക് ആസിഡ് ഉയര്‍ന്നാല്‍ ഗൗട്ടുണ്ടാക്കും, മൂത്രത്തില്‍ കല്ലുണ്ടാക്കും. ഇതു മാത്രമല്ല, ഇത് രക്തക്കുഴലിലെ ഉള്ളിലെ ലൈനിംഗ് നശിപ്പിയ്ക്കുന്നു. ഇത് അറ്റാക്ക്, സ്ട്രോക്ക് അവസ്ഥകളിലേക്ക് എത്തിയ്ക്കും. ഇതു പോലെ ഇത് വൃക്കയ്ക്ക് കൂടുതല്‍ സ്ട്രെയിനുണ്ടാകും. ഇത്തരക്കാരില്‍ മൂത്രത്തില്‍ പത കാണാം. ഇവര്‍ക്ക് വൃക്കരോഗ സാധ്യത കൂടുതലാണ്. ഇത് കോശങ്ങള്‍ക്ക് അനാവാശ്യ സ്ട്രെസ് ഉണ്ടാക്കും. കോശങ്ങള്‍ക്ക് ഇന്ഫ്ളമേഷന് സാധ്യതയുണ്ടാകും. ഇത് ബിപി, ഹൃദയ പ്രശ്നങ്ങള്‍, തലച്ചോറിന് പ്രശ്നം എന്നിവയുണ്ടാകും. ഇത് സന്ധി വാതം പോലുളള പ്രശ്നങ്ങളുണ്ടാക്കും. ഇതിനാല്‍ തന്നെ, യൂറിക് ആസിഡ് ഉയരുന്നത് നിസാരമായി കാണരുത്.
യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനായി ശരീരഭാരം കുറയ്ക്കണം. മദ്യപാനം പൂർണമായും ഒഴിവാക്കണം. പൂരിൻ അമിതമായടങ്ങിയ മാംസത്തിന്റെ(റെഡ്മീറ്റ്) ഉപയോഗവും കടൽ മത്സ്യത്തിന്റെ ഉപയോഗവും ഒഴിവാക്കണം. കോളപോലെയുള്ള കാർബണേറ്റഡ് പാനീയങ്ങളും ഫാസ്റ്റ്ഫുഡും ഒഴിവാക്കണം.
ശരീരത്തിലെ യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങള്‍ ഇനി പറയുന്നവയാണ്.
1. പൈനാപ്പിള്‍
പൈനാപ്പിള്‍ നല്ലതാണ്. അധികം പഴുക്കാത്ത പൈനാപ്പിളാണ് നല്ലത്. ദിവസവും കഴിയ്ക്കാം.
2. ആപ്പിള്‍ സിഡര്‍ വിനഗര്‍
ആപ്പിള്‍ സിഡര്‍ വിനഗറില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് യൂറിക് ആസിഡിനെ വിഘടിപ്പിച്ച് ഇവയെ ശരീരത്തില്‍ നിന്ന് പുറന്തള്ളാന്‍ സഹായിക്കുന്നു.
3. ഗ്രീന്‍ ടീ
ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കറ്റേച്ചിന്‍ എന്ന ആന്റി ഓക്സിഡന്റുകള്‍ യൂറിക് ആസിഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ചില എന്‍സൈമുകളെ മന്ദീഭവിപ്പിക്കുന്നു.
4. ഫൈബര്‍ നിറഞ്ഞ ഭക്ഷണങ്ങള്‍
യൂറിക് ആസിഡ് രക്തത്തിലേക്ക് ആഗീരണം ചെയ്യപ്പെടാനും ഇത് വഴി ശരീരത്തില്‍ നിന്ന് അവ പുറന്തള്ളാനും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കുന്നു.
5. ചെറി പഴങ്ങള്‍
ചെറി പഴങ്ങളില്‍ ആന്തോസയാനിനുകള്‍ എന്ന ആന്റി ഇന്‍ഫ്ളമേറ്ററി വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു.ഇത് ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രണത്തില്‍ സഹായകമാണ്.
6. പച്ചക്കറി ജ്യൂസ്
വീട്ടില്‍ തന്നെ തയാറാക്കാവുന്ന കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരി ജ്യൂസുകളും യൂറിക് ആസിഡ് തോത് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായിക്കുന്നു.
7. കൊഴുപ്പ് കുറഞ്ഞ പാലുൽപന്നങ്ങള്
കൊഴുപ്പ് കുറഞ്ഞ പാലും പാലുൽപന്നങ്ങളും യൂറിക് ആസിഡ് തോതിനെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായകമാണ്.
8. ഒലീവ് എണ്ണ
ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ളതാണ് ഒലീവ് എണ്ണ. ഇത് ഉയര്‍ന്ന തോതിലുള്ള യൂറിക് ആസിഡിനെ കുറയ്ക്കുന്നു.
9. ഒമേഗ -3 ഫാറ്റി ആസിഡ്
കടല്‍ മീനുകളിലും മറ്റും സുലഭമായി കാണുന്ന ഒന്നാണ് ഒമേഗ-3 ഫാറ്റി ആസിഡ്. യൂറിക് ആസിഡ് സന്ധികളില്‍ ഉണ്ടാക്കുന്ന നീര്‍ക്കെട്ടും വേദനയുമെല്ലാം നിയന്ത്രിക്കാന്‍ ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കുന്നു.
10. വെള്ളം
അമിതമായ യൂറിക് ആസിഡ് ഉള്‍പ്പെടെ പല മാലിന്യ വസ്തുക്കളും ശരീരത്തില്‍ നിന്ന് പോകുന്നത് മൂത്രം വഴിയാണ്. ആവശ്യമായ തോതില്‍ വെള്ളം കുടിക്കേണ്ടതും ഇതിനാല്‍ സുപ്രധാനമാണ്.