കോഴിക്കോട്: ബെംഗളൂരു എഫ്സിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകർത്ത് ഒഡിഷ എഫ്സി സൂപ്പർകപ്പ് ഉയർത്തി. കാലിക്കറ്റ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ മഴയിൽ തുടങ്ങിയ മത്സരത്തിൽ ഡീഗോ മൗറീഷ്യോ ആദ്യ പകുതിയിൽ( 23,38) നേടിയ ഇരട്ട ഗോളിന്റെ ബലത്തിലാണ് ഒഡീഷ സൂപ്പർ കപ്പിന്റെ പുതിയ അവകാശികളായത്. 83ാം മിനുറ്റിൽ പെനാൽറ്റി ഗോളിലൂടെ നായകൻ സുനിൽ ചേത്രി ബെംഗളൂരുവിന് വേണ്ടി ഒരു ഗോൾ കണ്ടെത്തി.
ഒഡിഷയുടെ ആദ്യ സൂപ്പര്‍ കപ്പ് കിരീടനേട്ടമാണിത്. 2018 പ്രഥമ സൂപ്പർകപ്പിൽ ബെംഗളൂരുവിനായിരുന്നു.
മത്സരത്തിൻെറ തുടക്കം മുതൽ മികച്ച മുന്നേറ്റമാണ് ഒഡീഷ നടത്തിയത്. ഡീഗോ മൗറീഷ്യോയും വിക്റ്റർ റോഡ്രിഗസും നന്ദ കുമാറും ജെറിയും ബെംഗളൂരു ബോക്സിൽ നിരന്തരം മുന്നേറ്റം നടത്തി. ബെംഗളൂരുവിൻെറ സൂപ്പർ താരം റോയ് കൃഷ്ണക്കും സുനിൽ ചേത്രി – ഉദാന്ത സഖ്യത്തിനും കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ പറ്റിയില്ല. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ സേവുകളാണ് മത്സരത്തില്‍ ബെംഗളൂരുവിനെ കൂടുതല്‍ ഗോള്‍വഴങ്ങാതെ കാത്തത്. 85-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന്റെ ആശ്വാസ ഗോള്‍ നേടിയത്.