ആലപ്പുഴ: രണ്ടു വയസ്സുകാരന് തോട്ടില്‍ വീണ് മരിച്ചു. പാണാവള്ളി വേണു – ആതിര ദമ്പതികളുടെ മകന് ദേവദര്‍ശ് ആണ് മരിച്ചത്.
വൈകീട്ടായിരുന്നു സംഭവം. സമീപത്ത് അമ്മയുടെ വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിടെ, നൂറു മീറ്റര്‍ അകലെയുള്ള മേടേത്തോട് തോട്ടില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ ഉടന്‍ തന്നെ പൂച്ചാക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. സംസ്കാരം ഇന്ന് രാത്രി 8ന് നടത്തും.