പൂനെ: വിവാഹത്തിനു വിസമ്മതിച്ച കാമുകിയുടെ 15 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ യുവാവ് ബക്കറ്റിലെ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്നു. പൂനെയിൽ ഈ മാസം ആറിനാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് ദിവസങ്ങൾക്കു ശേഷം ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവാവ് കാമുകിയുടെ 15 മാസം പ്രായമുള്ള കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്നു. കുഞ്ഞിന്റെ അമ്മയുമായി ഇയൾക്ക് ബന്ധമുണ്ടായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിന് കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഏപ്രിൽ ആറിനാണ് ഇയാൾ കുഞ്ഞിനെ ബക്കറ്റിലെ തിളച്ച വെള്ളത്തിൽ മുക്കിയത്. വിവാഹിതയായ യുവതിയുമായി യുവാവ് പ്രണയബന്ധത്തിലായിരുന്നു. എന്നാൽ, വിവാഹം കഴിക്കാൻ യുവതി സമ്മതിച്ചിരുന്നില്ല. ഇതേതുടർന്ന് കാമുകി വീട്ടിൽ ഇല്ലാതിരുന്ന ദിവസം ഇയാൾ ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിനെ മുക്കി കൊലപ്പെടുത്തി.
കുഞ്ഞ് അബദ്ധത്തിൽ വെള്ളത്തിൽ വീണതാണെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. എന്നാൽ യുവതിയുടെ സഹോദരി ഇയാൾ കുഞ്ഞിനെ വെള്ളത്തിൽ മുക്കുന്നത് കണ്ടിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് മൂലം ഇവർ സംഭവം ആരോടും പറഞ്ഞിരുന്നില്ല. കുഞ്ഞ് മരിച്ചതിന് പിന്നാലെ ഇവർ കൊലപാതകമാണെന്ന് വെളിപ്പെടുത്തുകയായിരുന്നു.
രണ്ട് ദിവസം മുമ്പാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് ഇൻസ്പെക്ടർ വൈഭവ് ഷിങ്ഗാരെ പറഞ്ഞു.