കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് നിരപരാധികളായ കോൺഗ്രസ് പ്രവർത്തകരെ അന്യായമായി തടവിലാക്കിയിരിക്കുന്നതിന് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
നേതാക്കളായ തമ്പി സുബ്രഹ്മണ്യം, എൻ ആർ ശ്രീകുമാർ, അജിത് അമീർ ബാവ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷെബിൻ ജോർജ്, അഷ്കർ ബാബു, ബഷീർ തുടങ്ങിയവരെയാണ് ഒരു കാരണവും കൂടാതെ പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നതെന്നു ചെന്നിത്തല ആരോപിച്ചു.
രാജാവിനെക്കാൾ വലിയ രാജാഭക്തിയാണ് മോദിയോട് മുഖ്യമന്ത്രിക്കുള്ളത്. ഈ വിദേയത്വം എന്തിനാണെന്ന് മനസ്സിലാകുന്നില്ല കേരളത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ചെന്നിത്തല പറഞ്ഞു.