നെട്ട: കേരള തമിഴ്നാട് അതിർത്തി പ്രദേശമായ നെട്ട ചിറ്റാർ ഡാമിൽ വീണ പതിമൂന്നുകാരൻ മരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ് ബുഷറ ദമ്പതികളുടെ മകൻ സോലിക് ആണ് മരിച്ചത്.
കുടുംബവുമായി അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ഷംനാദ്. തുടർന്ന് അബദ്ധത്തിൽ ഡാമിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.