ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം. ഏഴ് വനിതാ താരങ്ങള്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ആരോപിച്ചാണ് ബജ്റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫൊഗാട്ട് ഉള്‍പ്പടെയുള്ള താരങ്ങള്‍ പ്രതിഷേധിക്കുന്നത്. കേസെടുക്കാത്തതില്‍ പൊലീസിനോട് ഡല്‍ഹി വനിതാ കമ്മിഷന് വിശദീകരണം തേടി.
നേരത്തെ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജന്ദര്‍ മന്ദിറില്‍ സമരം ചെയ്തതിനെ തുടര്‍ന്ന് കായിക മന്ത്രാലയം സമിതിയെ നിയോഗിച്ചിരുന്നെങ്കിലും സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നാരോപിച്ചാണ് ബ്രിജ് ഭൂഷണെതിരെ ഏഴു വനിതാ ഗുസ്തി താരങ്ങൾ കൊനാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ കേസെടുക്കാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ല. പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ രൂപീകരിച്ച സമിതിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് സാക്ഷി മാലിക് പറഞ്ഞു. ‘‘വനിതാ ഗുസ്തിക്കാരുടെ മൊഴി രേഖപ്പെടുത്തിയ റിപ്പോർട്ട് പരസ്യമാക്കണം. ഇതൊരു വൈകാരിക വിഷയമാണ്. പരാതിക്കാരിലൊരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്.’’– സാക്ഷി പറഞ്ഞു. പരാതിക്കാരുടെ പേരുകൾ ചോർത്താൻ പാടില്ലെന്നും അവർ പറഞ്ഞു.
ബ്രിജഭൂഷനെതിരെ വനിതാ താരങ്ങൾ ഉൾപ്പെടെ നേരത്തെ ലൈംഗികാരോപണം ഉയർത്തിയിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത താരമടക്കം ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ബ്രിജ്ഭൂഷനെതിരെ പാര്‍ലമെന്റ് സ്ട്രീറ്റിലെ താന പൊലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് പരാതി നല്‍കിയെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യാനോ കേസ് എടുത്ത് അന്വേഷിക്കാനോ പോലീസ് തയാറാവുന്നില്ലെന്നാണ് ഗുസ്തി താരങ്ങളുടെ പരാതി.
തങ്ങള്‍ക്ക് ഒരേയൊരു പരാതിയെ ഉള്ളൂവെന്നും താരങ്ങള്‍ ഉയര്‍ത്തിയ പരാതിയില്‍ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കായിക മന്ത്രാലയം തയാറായിട്ടില്ലെന്നും ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവായ ബജ്രംഗ് പൂനിയ പറഞ്ഞു.
മൂന്ന് മാസം മുന്‍പായിരുന്നു സമാനമായ സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ സമരവുമായി മുന്നിട്ടിറങ്ങിയത്. തുടര്‍ന്ന് പീഡനപരാതിയില്‍ താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ മേല്‍നോട്ട സമിതി രൂപവത്കരിച്ചു. എം.സി. മേരി കോമായിരുന്നു സമിതിയുടെ അധ്യക്ഷ. അന്വേഷണ കമ്മീഷന് ഇതുവരെ റിപ്പോര്‍ട്ട് പോലും സമര്‍പ്പിച്ചിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം.
എന്നാല്‍ സമിതി രൂപവത്കരിച്ചതിനപ്പുറം ഒന്നുമുണ്ടായിട്ടില്ലെന്ന് ബജ്റംഗ് പൂനിയ ആരോപിച്ചു. കായിക മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് സാക്ഷി മാലികും ആവശ്യപ്പെട്ടു. മൂന്ന് മാസമായി വലിയ മാനസിക പീഡനം നേരിടുന്നുവെന്ന് വിനേഷ് ഫോഗട്ടും കൂട്ടിച്ചേര്‍ത്തു.
താരങ്ങള്‍ക്ക് പിന്തുണയുമായി ഡല്‍ഹി വനിതാ കമ്മീഷനും രംഗത്തെത്തി. പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസിന് നോട്ടീസയച്ചു.