ന്യൂയോർക്ക്: അമേരിക്കയിൽ കാണാതായ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെത്തി. പെയിൻടൗണിനു കിഴക്ക് മൺറോ തടാകത്തിൽ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഇവരെ കാണാതായത്. യുഎസ്എ ടുഡേ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
സിദ്ധാന്ത് ഷാ (19), ആര്യൻ വൈദ്യ (20) എന്നിവരുടെ മൃതദേഹങ്ങൾ രാവിലെ 11.20ഓടെയാണ് കണ്ടെത്തിയത്. ബ്ലൂമിംഗ്ടണിലെ ഇവരുടെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ഏകദേശം 10 മൈൽസ് അകലെയാണ് ഈ തടാകം. കഴിഞ്ഞ ശനിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം ബോട്ടിംഗിനു പോയപ്പോഴാണ് അപകടമുണ്ടായത്. ഇവരെ രക്ഷപ്പെടുത്താൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് അന്ന് രാത്രി 10 വരെയും ഞായറാഴ്ച മുഴുവനും ഇവരെ രക്ഷപ്പെടുത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചു. പക്ഷേ, മൃതദേഹങ്ങൾ കണ്ടെത്താനായില്ല. പിന്നീട് മഴയും കാറ്റുമായി കാലാവസ്ഥ മോശമായി. ഇത് തെരച്ചിലിനെ ബാധിച്ചു.