മഞ്ചേരി: സൂപ്പര്‍ കപ്പില്‍ ശനിയാഴ്ച നടന്ന രണ്ടാം സെമിയില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ഒഡിഷ എഫ്സി ഫൈനലില്‍. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഒഡിഷയുടെ ജയം.
എഫ്. സി കലാശപ്പോരിലേക്ക് യോഗ്യത നേടിയത്. ഒഡിഷക്കായി നന്ദകുമാർ (10, 63), ഡിയഗോ മൗറീഷ്യോ (85) എന്നിവർ ഗോളുകൾ നേടി. നോർത്ത് ഈസ്റ്റിനായി വിൽമർ ജോർദാർ (2) ആശ്വാസ ഗോൾ നേടി. ആദ്യ മിനിറ്റിൽ ഗോൾ വഴങ്ങിയതിന് ശേഷം മൂന്നെണ്ണം തിരിച്ചടിച്ചാണ് ഒഡിഷ ആദ്യമായി സൂപ്പർ കപ്പിൻ്റെ ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്.
25-ന് നടക്കുന്ന ഫൈനലില്‍ ഒഡിഷ, ബെംഗളൂരു എഫ്സിയെ നേരിടും. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ ഏഴ് മണിക്കാണ് ഫൈനല്‍.
കളിതുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ നോര്‍ത്ത്ഈസ്റ്റ് മുന്നിലെത്തിയിരുന്നു. ജോര്‍ദാന്‍ വില്‍മറാണ് നോര്‍ത്ത്ഈസ്റ്റിനായി സ്കോര്‍ ചെയ്തത്. എന്നാല്‍ 11-ാം മിനിറ്റില്‍ തന്നെ ഒഡിഷ ഒപ്പമെത്തി. ജെറിയുടെ ക്രോസ് ഒരു ഹെഡറിലൂടെ വലയിലെത്തിച്ച് നന്ദകുമാറാണ് ഒഡിഷയെ ഒപ്പമെത്തിച്ചത്.
63-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിനെ ഞെട്ടിച്ച് ഒഡിഷ മുന്നിലെത്തി. മൈതാന മധ്യത്തിൽ നിന്നും പന്തുമായി കുതിച്ച നന്ദകുമാർ ബോക്സിൽ നിന്നും വിക്ടർ റൊമേറോക്ക് നൽകി. റൊമേറയുടെ പാസ് തിരിച്ച് നന്ദകുമാറിൻ്റെ കാലിലേക്ക് തന്നെ. പിന്നാലെ ഉതിർത്ത ഉഗ്രൻ ഷോട്ട് ക്രോസ് ബാറിലിടിച്ച് വലയിലേക്ക് കയറി.
85-ാം മിനിറ്റില്‍ ഡിയഗോ മൗറീസിയോ ഒഡിഷയുടെ മൂന്നാം ഗോള്‍ നേടി ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കി. കളിയുടെ അവസാന മിനിറ്റുകളിൽ തിരിച്ചു വരാൻ നോർത്ത് ഈസ്റ്റ് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും നിർഭാഗ്യവശാൽ ഗോളായില്ല.