ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ ഡെവോണ്‍ കോണ്‍വെയുടെ അപരാജിത അര്‍ധസെഞ്ചുറി മികവില്‍ 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ലക്ഷ്യത്തിലെത്തി. കോണ്‍വെ 57 പന്തില്‍ 70 റണ്‍സെടുത്ത് കോണ്‍വെ പുറത്താകാതെ നിന്നു.
സൺറൈസേഴ്സിനായി ഓപ്പണർമാരായ ഹാരി ബ്രൂക്കും അഭിഷേക് ശർമയും ടീമിന് ഭേദപ്പെട്ട തുടക്കമായിരുന്നു നൽകിയത്. ആദ്യ നാലോവറിൽ 35 റൺസ് എടുത്ത ടീമിന് തൊട്ടടുത്ത ഓവറിൽ ഓപണർ ഹാരി ബ്രൂക്കിനെ നഷ്ടപ്പെട്ടു. അവിടെ നിന്ന് മത്സരം ഹൈദരാബാദിന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടു തുടങ്ങി. അഭിഷേക് ശർമയ്ക്ക് കൂട്ടായി തൃപതിയെത്തിയപ്പോൾ (21 പന്തിൽ 21 റൺസ്) ഇന്നിങ്സിന് വേഗം ഉണ്ടാകുമെന്ന് കരുതിയെങ്കിലും രവീന്ദ്ര ജഡേജ ഇരു വിക്കറ്റുകളും എടുത്തത് സൺ റൈസേഴ്സിന് തിരിച്ചടിയായി. പുറകേയെത്തിയ ക്യാപ്റ്റൻ മാക്രം (12 പന്തിൽ 12) തീക്ഷ്ണയുടെ പന്തിലും മായങ്ക് അഗർവാൾ (4 പന്തിൽ 2) ജഡേജയുടെയും പന്തിൽ പുറത്തായി. പുറകെയെത്തിയ ക്ളാസനും ജൻസനുമാണ് ഹൈദരബാദ് ഇന്നിംഗ്സ് നൂറു കടത്തിയത്.
ചെന്നൈയ്ക്ക് വേണ്ടി ജഡേജ മൂന്നും ആകാശ് സിങ്, തീക്ഷ്ണ, പതിരാന എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് ഋതുരാജ് ഗൈക്വാദും ഡെവോൺ കോൺവേയും നൽകിയ മികച്ച തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. പവർ പ്ലേയിൽ മോശമല്ലാത്ത പ്രകടനം നടത്തി മുന്നേറിയ ടീമിന്റെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത് പതിനൊന്നാം ഓവറിലായിരുന്നു. ഇമ്രാൻ മാലിക്കിനാൽ റൺ ഔട്ടിൽ തരാം കുടുങ്ങി. 30 പന്തുകളിൽ നിന്ന് 35 റണ്ണുകൾ എടുത്ത ഋതുരാജ് ഗൈക്വാദ് കോൺവേക്ക് മികച്ച പിൻതുണ നൽകി.
പിന്നീടെത്തിയ അജിങ്ക്യാ രഹാനെയും(10 പന്തില്‍ 9), അംബാട്ടി റായുഡുവും(9 പന്തില്‍ 9) പെട്ടെന്ന് മടങ്ങിയെങ്കിലും മൊയീന്‍ അലിയും കോണ്‍വെയും ചേര്‍ന്ന് ചെന്നൈയെ അനാസാസം ലക്ഷ്യത്തിലെത്തിച്ചു. ഹൈദരാബാദിനായി മായങ്ക് മാര്‍ക്കണ്ഡെ നാലോവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.