കൊച്ചി: പോക്സോ കേസില്‍ വൈദികന് അറസ്റ്റില്‍. ഓര്‍ത്തഡോക്സ് സഭാ വൈദികന് ശെമവൂന്‍ റമ്പാന് (77) ആണ് പിടിയിലായത്. 15 വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയിൽ നിന്നും സഭ നീക്കിയിരുന്നു.
ഏപ്രില്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. വിശുദ്ധവാരവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ ഊന്നുകല്‍ മാര്‍ ഗ്രിഗോറിയസ് പള്ളിയില്‍ താത്കാലിക ചുമതലയുണ്ടായിരുന്ന വൈദികനായിരുന്നു ശെമവൂന്‍ റമ്പാന്. 15-കാരിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റ്.
ഇന്ന് രാവിലെ വൈദികനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
പത്തനംതിട്ട സ്വദേശിയായ വൈദികൻ ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായാണ് പള്ളിയിൽ താൽക്കാലിക ചുമതലയുമായെത്തിയത്.