മൂന്നാർ: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ നടപടിയടുത്ത് റവന്യുവകുപ്പ്. കയ്യേറി കൈവശം വെച്ചിരുന്ന ഭൂമി തിരിച്ചുപിടിച്ചു റവന്യുവകുപ്പ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. മൂന്നാര്‍ ഇക്കാ നഗറിലെ 9 സെന്റ് ഭൂമിയാണ് തിരിച്ചുപിടിച്ചത്. എന്നാൽ കേസ് കോടതിയിലിരിക്കെ അന്യായമായാണ് നടപടിയെന്ന് എസ് രാജേന്ദ്രന് പ്രതികരിച്ചു.
ഭൂമി വിഷയത്തിൽ തനിക്ക് നോട്ടിസ് നൽകിയിട്ടില്ല. നോട്ടീസ് നൽകാതെയാണ് റവന്യുവകുപ്പ് നടപടിയെടുത്തതെന്ന് എസ് രാജേന്ദ്രന് പറഞ്ഞു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലിരിക്കെ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നടപടിയെടുക്കാൻ പാടില്ല. വിവരം ഹൈക്കോടതിയെ അറിയിക്കുമെന്നും രാജേന്ദ്രന് പറഞ്ഞു.