കൊല്ലം: ചവറയിൽ എസ്ഡിപിഐ ജില്ലാ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്. എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ആറ് മണിക്കൂറിലധികമാണ് എന്‍ഐഐ പരിശോധന നീണ്ടുനിന്നത്.
നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന അസീസിന്റെ വീട്ടിലെത്തിയ എൻഐഎ സംഘം ഇയാളുടെ ഭാര്യയുടെ വീട്ടിലും പരിശോധന നടത്തി. തെരച്ചിലിൽ പ്രകോപനപരമായ ലഘുലേഖകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
അബ്ദുള്‍ അസീസിന് എസ്ഡിപിഐ ഭാരവാഹിത്വമുണ്ടെങ്കിലും ഇദ്ദേഹത്തിന് പോപ്പുലര്‍ ഫ്രണ്ടുമായി നേരിട്ട് ബന്ധമുണ്ടെന്ന് എന്‍ഐഐ ഉദ്യോഗസ്ഥര്‍ പറയുന്നു. പിഎഫ്ഐ ഫണ്ടിംഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അബ്ദുള്‍ അസീസ് നേരിട്ട് ഇടപെട്ടുവെന്ന് വിശദീകരിച്ചാണ് ചവറയിലുള്ള ഇദ്ദേഹത്തിന്റെ വീട്ടിലും പിന്നീട് ഇദ്ദേഹത്തിന്റെ ഭാര്യയുടെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തിയത്.
അബ്ദുള്‍ അസീസിന്റെ രണ്ട് വീടുകളില്‍ നിന്നായി 18ലധികം ലഘുലേഖകള്‍ പിടിച്ചെടുത്തെന്നാണ് എന്‍ഐഎ അറിയിക്കുന്നത്.