തിരുവനന്തപുരം: ഈ മാസം 23ന് സർവീസിൽ നിന്നും വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന് സർക്കാർ വക യാത്രയപ്പ്. ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസിന് സര്‍ക്കാരിന്റേതായി ഔദ്യോഗിക യാത്രയയപ്പ് നല്‍കുന്നത്. സാധാരണഗതിയിൽ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് മാർക്ക് സർക്കാർ യാത്രയയപ്പ് നൽകാറില്ല.
കോവളത്തെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് യാത്രയയപ്പ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി.രാജീവ്, കെ.എൻ.ബാലഗോപാൽ, കെ.രാജൻ, പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവരും അഡ്വക്കറ്റ് ജനറൽ, ചീഫ് സെക്രട്ടറി വി.പി.ജോയ്, ആഭ്യന്തര സെക്രട്ടറി കെ.വേണു, നിയമസെക്രട്ടറി ഹരി നായർ തുടങ്ങിയവരും പങ്കടുത്തു.
ഹൈക്കോടതി ഫുൾ ബഞ്ച് ചേർന്ന് യാത്രയപ്പ് നൽകാറാണ് പതിവ്. ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ യാത്രയയപ്പ് കഴിഞ്ഞയാഴ്ച നടന്നിരുന്നു. അതോടൊപ്പം സീനിയര്‍ അഭിഭാഷകര്‍ പ്രത്യേക യാത്രയയപ്പും നല്‍കിയിരുന്നു. ഈ മാസം 23നാണ് എസ് മണികുമാർ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്.