ന്യൂഡല്‍ഹി: പാഠ്യപദ്ധതി ഇംഗ്ലിഷിലാണെങ്കിലും വിദ്യാർഥികളെ പ്രാദേശിക ഭാഷയിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് രാജ്യത്തെ സര്‍വകലാശാലകളോട് യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷൻ).
പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിലും അധ്യാപന-പഠന പ്രക്രിയയെ സഹായിക്കുന്നതിലും മാതൃഭാഷ/പ്രാദേശിക ഭാഷകള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. അതുകൊണ്ട് തന്നെ പാഠപുസ്തകങ്ങള്‍ പ്രാദേശിക ഭാഷകളില്‍ തയ്യാറാക്കുന്നതും ഇതരഭാഷാ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നതുള്‍പ്പെടെയുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനമെന്നും യുജിസി ചെയര്‍മാന്‍ എം.ജഗദേശ് കുമാര്‍ വ്യക്തമാക്കി
”ഇംഗ്ലീഷ് മീഡിയത്തിലാണ് കോഴ്‌സ് എങ്കില്‍പോലും നിങ്ങളുടെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാദേശിക ഭാഷകളില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണം. അധ്യാപനത്തിനും പ്രാദേശിക ഭാഷ ഉപയോഗിക്കണമെന്നും കമ്മീഷന്‍ അഭ്യര്‍ത്ഥിക്കുന്നു.”- യുജിസി ചെയര്‍മാന്‍ പറഞ്ഞു
പഠനത്തിനെത്തുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കും. പാഠപുസ്തകങ്ങൾ പ്രാദേശിക ഭാഷയിൽ തയാറാക്കുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ഗുണനിലവാരമുള്ള പുസ്തകങ്ങൾ മറ്റു ഭാഷകളിൽനിന്ന് തർജമ ചെയ്യണം. കുട്ടികൾക്ക് പ്രാദേശിക ഭാഷയിൽ പരീക്ഷ എഴുതാൻ കഴിയുന്നുണ്ടോ എന്ന് എല്ലാ സർവകലാശാലകളും അറിയിക്കണം. പ്രദേശിക ഭാഷയിൽ ഉപയോഗിക്കുന്ന പാഠപുസ്കകങ്ങളുടെയും സ്റ്റഡി മെറ്റീരിയലുകളുടെയും വിഷയം തിരിച്ചുള്ള പട്ടിക യുജിസിയെ അറിക്കണം. പ്രാദേശികഭാഷയിലേക്ക് തർജമ ചെയ്ത പുസ്തങ്ങളുടെ വിവരവും പ്രാദേശിക ഭാഷകളിൽ പുസ്തകം തയാറാക്കാനും തർജമ ചെയ്യാനും കഴിയുന്ന വിദഗ്ധരുടെ പേരും നൽകണം. പ്രദേശിക ഭാഷയിൽ പുസ്തങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയുന്ന പ്രസാധകരുടെ വിവരങ്ങളും യുജിസി ആവശ്യപ്പെട്ടു.