ലഖ്‌നൗവിന് എതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്; ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു

 

ജയ്പൂര്‍: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.  ഒരു മാറ്റവുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ആഡം സാംപയ്ക്ക് പകരം ജേസണ്‍ ഹോള്‍ഡര്‍ തിരിച്ചെത്തി.

അതേസമയം, ലഖ്‌നൗ നിരയില്‍ ക്വിന്റണ്‍ ഡി കോക്ക് ഇന്നും പുറത്തിരിക്കും. തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ട് സഞ്ജുവും സംഘവുമിറങ്ങുന്നത്. പോയന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തില്‍ വിജയവഴിയില്‍ തിരിച്ചെത്താനാണ് ലഖ്‌നൗ ശ്രമിക്കുക. 
 

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യഷസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യൂസ്‌വേന്ദ്ര ചാഹല്‍. 

ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്: കെ എല്‍ രാഹുല്‍, കെയ്ല്‍ മയേഴ്‌സ്, ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, നവീന്‍ ഉള്‍ ഹഖ്, ആവേഷ് ഖാന്‍, യുദ്ധ്‌വീര്‍ സിംഗ് ചരാക്, രവി ബിഷ്‌ണോയ്.