ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിനു ജയം. 14 റൺസിനാണ് മുംബൈ ഹൈദരാബാദിനെ തോല്പിച്ചത്. മുംബൈ മുന്നോട്ടുവച്ച 193 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദ് ഒരു പന്ത് ബാക്കിനിൽക്കെ 178 റൺസിന് ഓളൗട്ടായി. 48 റൺസ് നേടിയ മായങ്ക് അഗർവാളാണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. മുംബൈക്കായി ജേസൻ ബെഹ്റൻഡോർഫും റൈലി മെരെഡിത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ പോയിന്റ് പട്ടികയിൽ മുംബൈ ആറാം സ്ഥാനത്തേയ്ക്കു കയറി. ഹൈദരാബാദ് ഒൻപതാം സ്ഥാനത്താണ്.
മുംബൈ ഇന്ത്യൻസ് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദ് 19.5 ഓവറിൽ 178 റൺസിന് പുറത്തായി. ഹൈദരാബാദിന്റെ പത്താം വിക്കറ്റ് വീഴ്ത്തി ഐപിഎലിലെ കന്നി വിക്കറ്റ് സ്വന്തമാക്കിയ അർജുൻ തെൻഡുൽക്കറാണ് മത്സരം പൂർത്തിയാക്കിയത്. രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയ ജേസൻ ബെഹ്രൻഡോഫ്, റിലേ മെറിഡിത്ത്, പീയൂഷ് ചൗള എന്നിവരുടെ ബോളിങ് മുംബൈയ്ക്ക് വിജയത്തിൽ നിർണായകമായി. കാമറൂൺ ഗ്രീൻ ഒരു വിക്കറ്റ് വീഴ്ത്തി.
ഹൈദരാബാദിനായി മയാങ്ക് അഗര്‍വാള്‍ (41 പന്തിൽ 48), ഹെൻറിച്ച് ക്ലാസന് (16 പന്തിൽ 36), ക്യാപ്റ്റൻ എയ്ഡൻ മാർക്രം (17 പന്തിൽ 22) എന്നിവർ പൊരുതിയെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ കാമറൂൺ ഗ്രീനിന്റെ അര്‍ധസെഞ്ചുറി മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തത്. കാമറൂണ്‍ ഗ്രീന്‍ 40 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഇഷാന് കിഷന്(31 പന്തില്‍ 38), തിലക് വര്‍മ(17 പന്തില്‍ 37), ടിം ഡേവിഡ് (11 പന്തില്‍ 16*) ഏന്നിവരും മുംബൈക്കായി തിളങ്ങി. ഹൈദരാബാദിനായി മാര്‍ക്കോ ജാന്സന് രണ്ട് വിക്കറ്റെടുത്തു.