കൊച്ചി: ഗായിക അമൃത സുരേഷിന്റെ പിതാവും ഓടക്കുഴല്‍ കലാകാരനുമായ പിആര്‍ സുരേഷ് (60) അന്തരിച്ചു. സ്ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പിതാവിന്റെ മരണ വിവരം അമൃത തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. ‘ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ’ എന്നാണ് അമൃത പിതാവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചത്.
ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടില്‍ ബുധനാഴ്ച പതിനൊന്നു മണിവരെ പൊതുദർശനം ഉണ്ടായിരിക്കും. പിന്നീട് സംസ്ക്കാരം പച്ചാളം ശ്മശാനത്തിൽ വച്ച് നടക്കും.