ഹൈദരാബാദ്: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങുന്നത്. അര്ജ്ജുന് ടെന്‍ഡുല്‍ക്കര്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. ജോഫ്ര ആര്‍ച്ചര്‍ ഇന്നും മുംബൈയുടെ പ്ലേയിംഗ് ഇലവനിലില്ല. ഡുവാന്‍ ജോണ്സണ് പകരം ജേസന്‍ ബെഹന്‍ഡോര്‍ഫ് മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തി.
അതേസമയം, ഹൈദരാബാദ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല.
ഐപിഎല്ലില്‍ തോറ്റു തുടങ്ങിയ മുംബൈ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. ഇതിന് മുന്‍പ് 18 തവണ നേര്‍ക്ക് നേര് വന്നപ്പോൾ 9 ജയം വീതം മുംബൈയും ഹൈദരാബാദും സ്വന്തമാക്കി.
മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ, ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, കാമറൂൺ ഗ്രീൻ, അർജുൻ ടെന്‍ഡുൽക്കർ, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജേസൺ ബെഹ്റൻഡോർഫ്.
സൺറൈസേഴ്സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): മായങ്ക് അഗർവാൾ, ഹാരി ബ്രൂക്ക്, രാഹുൽ ത്രിപാഠി, ഐഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, അഭിഷേക് ശർമ, വാഷിംഗ്ടൺ സുന്ദർ, മാർക്കോ ജാൻസെൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡേ, ടി നടരാജൻ.