തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ തീപിടിത്തം. ബസ് വെയിറ്റിങ് ഷെഡിനോട് ചേര്‍ന്നുള്ള കടകളിലാണ് തീപിടിച്ചത്. തീപിടുത്തത്തില്‍ നാലു കടകള്‍ കത്തിനശിച്ചു. ചായക്കടയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന.
അതേസമയം, മൂന്ന് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ച് തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്ഥലത്ത് വലിയ തോതില്‍ പുക ഉയര്‍ന്നിട്ടുണ്ട്. ചെറിയ ചായക്കടകളും ഭക്ഷണശാലകളുമുള്ള പ്രദേശമാണ് ഇത്.