തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മില്‍മ പാലിന് വില കൂടും. മില്‍മയുടെ പച്ച മഞ്ഞ കവര്‍ പാലിനാണ് വില കൂടുക. ഇതോടെ 29 രൂപയായിരുന്ന മില്‍മാ റിച്ച് കവര്‍ പാലിന് നാളെ മുതല്‍ 30 രൂപയാകും. 24 രൂപയായിരുന്ന മില്‍മ സ്മാര്‍ട്ട് കവറിന് നാളെ മുതല്‍ 25 രൂപ നല്‍കണം. അതേസമയം, ഡിസംബറില്‍ പാല് ലിറ്ററിന് ആറുരൂപ മില്‍മ വര്‍ധിപ്പിച്ചിരുന്നു.