കറാച്ചി : സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാന് സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കാന്‍
ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 10 രൂപയാണ് കൂടിയത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്റെ പുതുക്കിയ വില 282 രൂപയായി. അതേസമയം, ഡീസലിന്റെയും ( 293 രൂപ ), ലൈറ്റ് ഡീസല്‍ ഓയിലിന്റെയും ( 174.68 രൂപ ) വിലയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി ഇഷാഖ് ഥര്‍ അറിയിച്ചു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.