ന്യൂഡല്‍ഹി: പാലാ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ അനുമതി നല്‍കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. മാണി സി. കാപ്പന് നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളിയത്.
സി.വി. ജോണ്‍ നല്കിയ തിരഞ്ഞെടുപ്പ് ഹര്‍ജിയിലാണ് ഭേദഗതി വരുത്താന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നത്. ഇതിനെതിരെയാണ് മാണി സി. കാപ്പന് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇതോടെ തിരഞ്ഞെടുപ്പ് കേസിലെ വിചാരണ ഹൈക്കോടതിയില്‍ തുടരാന്‍ കഴിയും. മാണി സി കാപ്പൻ നിയമപ്രകാരമുള്ള രേഖകൾ സമർപ്പിച്ചിട്ടില്ല, തെരഞ്ഞെടുപ്പ് പ്രചരണത്തിന് വൻതുക വിനിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹർജിക്കാരൻ ഉന്നയിച്ചത്.
മാണി സി. കാപ്പന് വേണ്ടി അഭിഭാഷകന് റോയ് ഏബ്രഹാമും, സി.വി. ജോണിന് വേണ്ടി വില്‍സ് മാത്യൂസുമാണ് സുപ്രീംകോടതിയില്‍ ഹാജരായത്.
ഇടതുതരംഗം ആഞ്ഞ് വീശിയ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനോട് ജോസ് പരാജയപ്പെടുകയായിരുന്നു. പിണറായി രണ്ടാം സർക്കാർ രൂപീകരിക്കുമ്പോൾ, മന്ത്രി സ്ഥാനം ഉറപ്പിച്ച ജോസ് കെ മാണിയുടെ പ്രതീക്ഷകൾ തകർത്തുകൊണ്ടായിരുന്നു കാപ്പന്റെ വിജയം.