കാര്‍ഗര്‍: മുംബൈയിലെ കാര്‍ഗറില്‍ വച്ച് നടന്ന മഹാരാഷ്ട്ര ഭൂഷണ് അവാര്‍ഡ് വിതരണ ചടങ്ങില്‍ സൂര്യാഘാതമേറ്റ് 11 പേര് മരിച്ചു. 24 പേര് ആശുപത്രയില്‍ ചികിത്സയിലാണ്.
പൊരിവെയിലത്ത് തുറസായ മൈതാനത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു മുഖ്യാതിഥി. അമിത്ഷാ അവാര്‍ഡ് വിതരണം ചെയ്ത ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. സാമൂഹ്യ പ്രവര്ത്തകന് അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് അവാര്‍ഡ് നല്‍കിയത്.
രാവിലെ 11.30ഓടെ ആരംഭിച്ച ചടങ്ങ് ഉച്ചയ്ക്ക് 1 മണിയോടെയാണ് സമാപിച്ചത്. 38 ഡിഗ്രി ചൂട് അനുഭവപ്പെട്ട സമയത്തായിരുന്നു സമ്മേളനം നടന്നത്. ചടങ്ങുകള്‍ കാണാനും കേള്‍ക്കാനുമുള്ള സംവിധാനങ്ങളും സീറ്റുകളും ഒരുക്കിയിരുന്നുവെങ്കിലും കൊടും ചൂടില്‍ നിന്ന് രക്ഷനേടാന്‍ തണല്‍ ഇല്ലാത്ത സാഹചര്യമായിരുന്നു.
അതേസമയം, നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വിശദമാക്കി.