കാലടി: മലയാറ്റൂര്‍ കുരിശുമല കയറ്റത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. കണ്ണൂര്‍ കരോട്ടുപാറയില്‍ വീട്ടില്‍ മനു ജോസഫ് ആണ് മരിച്ചത്. 36 വയസായിരുന്നു. ഇന്നു രാവിലെയായിരുന്നു സംഭവം. മല കയറ്റത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാലടി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.