മെക്സികോ സിറ്റി: സെന്‍ട്രല്‍ മെക്സികോയിലെ വാട്ടര്‍ പാര്‍ക്കിലുണ്ടായ വെടിവെപ്പില്‍ ഏഴു പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏഴ് വയസുകാരനും മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നു. ഒരാളുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം വൈകിട്ട് 4 ന് ലാ പാല്‍മ സ്വിമ്മിങ് റിസോര്‍ട്ടിലായിരുന്നു ദാരുണമായ സംഭവം നടന്നത്. തോക്കുധാരികളായ ഒരു കൂട്ടം ആളുകള്‍ സ്വിമ്മിങ് പൂളിലുണ്ടായിരുന്നവരുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും ഒരു ദൃക്സാക്ഷി എടുത്ത ഒരു വീഡിയോയില്‍ അക്രമികള്‍ വെടിയുതിര്‍ക്കുന്നതും ആളുകള്‍ പേടിച്ച് അലറിവിളിക്കുന്നതും കേള്‍ക്കാം.