ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് ജെഡിഎസ്. കോൺഗ്രസ് വിട്ട് വന്ന എംഎൽസി രഘു ആചാറിന് ചിത്രദുർഗയിൽ സീറ്റ് നൽകി. വരുണയിൽ സിദ്ധരാമയ്യയ്ക്ക് എതിരെ ഡോ. ഭാരതി ശങ്കർ മത്സരിക്കും.
നേരത്തെ, കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥി പട്ടികയിൽ 43 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപിയിൽ നിന്ന് രാജി വച്ച മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡിയ്ക്ക് അതാനി സീറ്റ് നൽകി. കോത്തൂർ ജി മഞ്ജുനാഥിനാണ് കോലാർ സീറ്റ് നൽകിയിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലത്തിൽ ഇത് വരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷെട്ടർ ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ചിരുന്നു.