തിരുവനന്തപുരം: തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർത്ഥി പിടിയിൽ. 47 ഗ്രാം എംഡിഎംഎയുമായാണ് കൊല്ലം സ്വദേശി സൂരത്ത് പിടിയിലായത്. എക്സൈസ് സംഘമാണ് സൂരത്തിനെ പിടികൂടിയത്.
ഇന്നു രാവിലെ അമരവിള എക്സൈസ് ചെക്പോസ്റ്റിൽ സർക്കിൾ ഇൻസ്പെക്ടർ സി.പി. പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ ബെംഗളൂരുവിൽനിന്നു വന്ന ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാരനായ പ്രതി പിടിയിലായത്. ബസില്‍ പരിശോധന നടത്തവെ സംശയം തോന്നി വിദ്യാർഥിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ബെംഗളൂരുവിൽ പഠിക്കുന്ന ഇയാൾ അവിടെനിന്ന് 50,000 രൂപയ്ക്കു വാങ്ങിയ എംഡിഎംഎ കൊല്ലം ഭാഗത്ത് ഗ്രാം ഒന്നിന് 5,000 രൂപ നിരക്കിൽ വിൽപ്പന നടത്താനാണ് എത്തിച്ചത്.
വിദ്യാര്‍ത്ഥിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് എക്സൈസ് അറിയിച്ചു.