കാസർഗോഡ്: ബോവിക്കാനത്ത് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. ബോവിക്കാനം മുതലപ്പാറ സ്വദേശി മണി (40) ആണ് മരിച്ചത്. ഭാര്യ സുഗന്ധിയെ പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുതലപ്പാറ ജബരിക്കുളത്താണ് സംഭവം. ഇന്ന് ഉച്ച തിരിഞ്ഞ് 2 മണിയോടെ വീട്ടിൽ വച്ചാണ് ആക്രമണം. മക്കളും ഭാര്യാമാതാവും നോക്കി നിൽക്കെ മണി ഭാര്യയെ കത്തിയെടുത്ത് വെട്ടുകയായിരുന്നു. അതിനുശേഷം വീട്ടിൽനിന്ന് ഇറങ്ങിപ്പോയ മണിയെ 4 മണിയോടെ വീടിന് അടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തെങ്ങുകയറ്റ തൊഴിലാളിയായ മണി മദ്യലഹരിയില്‍ വീട്ടില്‍ എത്തി വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് പോലീസ് പറയുന്നു.