ജാവ: ഇന്തോനേഷ്യയിലെ ജാവയിൽ ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ജാവയുടെ വടക്കൻ തീരത്ത് ഇന്ത്യൻ സമയം വെള്ളിയാഴ്ച വൈകുന്നേരം 3:25 ഓടെയായിരുന്നു ഭൂകമ്പമുണ്ടായത്.
തുബാനിൽ നിന്ന് 96 കിലോമീറ്റർ വടക്ക് കടലിലാലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.