ടോക്കിയോ: കോക്ക്ടെയിലുകളില്‍ സ്വന്തം രക്തം കലര്‍ത്തിയതിന് പരിചാരികയെ പുറത്താക്കി ജാപ്പനീസ് കഫേ. ജപ്പാനിലെ ഹൊക്കായ്ഡോയിലെ മൊണ്ടാജി
കഫേയിലാണ് സംഭവം. പഴങ്ങളും നിറമുള്ള സിറപ്പുകളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കോക്ക്ടെയിലുകളിലാണ് ജീവനക്കാരി സ്വന്തം രക്തം കലര്‍ത്തിയത്.
സപ്പോറോയിലെ സുസുകിനോ എന്റർടെയ്ൻമെന്റ് ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന കഫേ എല്ലാ കുടിവെള്ള ഗ്ലാസുകളും മാറ്റിസ്ഥാപിക്കുന്നതിനായി ഒരു ദിവസത്തേക്ക്
അടച്ചിട്ടതായി ഉടമ പറഞ്ഞു.
കോക്ക്ടെയിലിലെ രുചി വ്യത്യാസത്തേക്കുറിച്ച് കഫേയിലെത്തിയവര്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് കഫേ ഉടമ സംഭവം ശ്രദ്ധിക്കുന്നത്. ജീവനക്കാരി രക്തം
കോക്ക്ടെയിലുകളില്‍ കലര്‍ത്തുന്നത് കയ്യോടെ പിടിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ക്ഷമാപണത്തോടെയ കഫേ ഉടമ തന്നെയാണ് വിവരം പുറത്ത്
വിട്ടത്.
“ദയവായി എനിക്ക് കുറച്ചു സമയം അനുവദിക്കൂ. ഞാൻ സ്റ്റോർ വൃത്തിയാക്കും, ഗ്ലാസുകൾ മാറ്റും, മലിനമായ മദ്യം വലിച്ചെറിയുകയും ചെയ്യും. ഒരിക്കൽ കൂടി, ഈ
സമയം നിങ്ങളെ ബുദ്ധിമുട്ടിച്ചതിൽ ഞാൻ വളരെ ഖേദിക്കുന്നു”.- അദ്ദേഹം പറഞ്ഞു. ജീവനക്കാരി ചെയ്തത് തീവ്രവാദത്തിന് സമാനമായ പ്രവര്‍ത്തിയാണെന്നും കഫേ ട്വീറ്റില്‍ വിശദമാക്കുന്നു.