മൊഹാലി: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിംഗ്സിനെ ബാറ്റിങ്ങിന് അയച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കഴിഞ്ഞ മത്സരം ഇല്ലാതിരുന്ന നായകന് ഹാര്‍ദിക് പാണ്ട്യ ഇന്ന് കളിക്കും.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. പഞ്ചാബ് ഇറങ്ങിയത്. പേസര്‍ നതാന്‍ എല്ലിസ്, ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ എന്നിവര്‍ പുറത്തായി. ഭാനുക രജപക്സ, കഗിസോ റബാദ എന്നിവരാണ് പകരമെത്തിയത്. ഗുജറാത്തില്‍ ഹാര്‍ദിക് തിരിച്ചെത്തിയപ്പോള്‍ അഭിനവ് മനോഹര്‍ പുറത്തായി. യഷ് ദയാലിന് പകരം മോഹിത് ശര്‍മ ടീമിലെത്തി. വിജയ് ശങ്കര്‍ ഇംപാക്റ്റ് പ്ലയറായി കളിച്ചേക്കും.
ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, സായ് സുദര്ശന്, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വാ ലിറ്റില്‍.
പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാന് സിംഗ്, ശിഖര്‍ ധവാന്, മാത്യൂ ഷോര്‍ട്ട്, ഭാനുക രജപക്സ, ജിതേഷ് ശര്‍മ, സാം കറന്, ഷാരുഖ് ഖാന്, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാദ, ഋഷി ധവാന്, അര്‍ഷ്ദീപ് സിംഗ്.