കാഞ്ഞിരമറ്റം: കോട്ടയം എറണാകുളം സംസ്ഥാന പാതയില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അയര്‍ക്കുന്നം കൊങ്ങാട്ടൂര്‍ പോത്തനാമലയില്‍ ശ്രീകുമാര്‍ (48), കിടങ്ങൂര്‍ പാദുവ എടയ്ക്കാട്ടു വയലില്‍ ഇആര്‍. മനോജ് കുമാര്‍(47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കോട്ടയത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസ് എതിര്‍ദിശയില്‍ നിന്ന് വന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാലിനും തലയ്ക്കും പരിക്കേറ്റ കാര്‍ യാത്രക്കാരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ബസ് ഡ്രൈവറും ജീവനക്കാരും ഇറങ്ങിയോടി. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.