തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സര്‍ക്കാരിന് കത്തയച്ച് സഹോദരന് അലക്സ് വി ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണമെന്നാണ് ആവശ്യം.
അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും ആവശ്യവുമായ ചികിത്സ ലഭിക്കുന്നില്ലെന്നും ആരോഗ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. അതേസമയം, നിലവില്‍ ഉമ്മന്‍ചാണ്ടിയെ ചികിത്സയ്ക്കുന്ന ബാംഗ്ലൂര്‍ എച്ച് സി ജി ആശുപത്രിയുമായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് ബന്ധപ്പെടണമെന്നും ഓരോ ദിവസത്തെ ചികിത്സാ പുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അറിയിക്കുന്ന രീതിയിലുള്ള സംവിധാനം ഒരുക്കണമെന്നുമാണ് അലക്സ് വി ചാണ്ടി കത്തില്‍ ആവശ്യപ്പെടുന്നത്.