തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന ചൂട് രേഖപ്പെടുത്താന്‍ സാധ്യത. പലയിടങ്ങളിലും 38 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയര്‍ന്നേക്കും. അതേസമയം, അള്‍ട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാല്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതിനിടെ, സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെയുണ്ടായതില്‍ റെക്കോര്‍ഡ് ചൂട് ഇന്നലെ രേഖപ്പെടുത്തി. താപനില 44 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷന് കണക്ക് പ്രകാരം പാലക്കാട് എരിമയൂരില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 44.3 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. ഇടുക്കി തൊടുപുഴയില്‍ 41.7 ഡിഗ്രി സെല്‍ഷ്യസും കണ്ണൂര്‍ ചെമ്പേരിയില്‍ 41.3 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി. ഇന്ന് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തിയത് 12 എഡബ്ല്യുഎസ് സ്റ്റേഷനുകളിലാണ്.