കൊച്ചി: പള്ളുരുത്തിയില്‍ 177 കിലോ കഞ്ചാവ് പിടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊച്ചി സ്വദേശികളായ ഷജീര്‍ ഷെമീര്‍ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പള്ളുരുത്തിയില്‍ ചാക്ക് നിറയെ കഞ്ചാവുമായി കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പത്തുദിവസം മുന്‍പ് വാടകയ്ക്കെടുത്ത കാറാണ് വഴിയരികില്‍ കണ്ടെത്തിയത്. കാര്‍ വാടകയ്ക്ക് നല്കിയവര് തിരികെ ലഭിക്കാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്തിയത്.
കൊച്ചി കടവന്ത്ര സ്വദേശികളായിരുന്നു കാര്‍ വാടകയ്ക്ക് എടുത്തത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു.