ചെന്നൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ട് ടീമുകളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് ചെന്നൈ വരുത്തിയിട്ടുള്ളത്. മിച്ചൽ സാന്റനർക്കും പ്രിറ്റോറിയസിനും പകരം തീക്ഷണയും മോയിൻ അലിയും ടീമിലെത്തി.
അതേസമയം, രാജസ്ഥാൻ റോയൽസില്‍ ചെറിയ പരിക്ക് ഉള്ളതിനാൽ ട്രെൻഡ് ബോൾട്ടിന് കളിക്കാനാകില്ല. ദേവദത്ത് പടിക്കൽ ടീമിലെത്തിയപ്പോൾ റിയാൻ പരാഗിന് ടീമിലെ സ്ഥാനം നഷ്ടമായി.
ചെന്നൈ ടീം: ഡെവൺ കോൺവേ, റുതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, മൊയിൻ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി(w/c), സിസന്ദ മഗല, മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, ആകാശ് സിംഗ്
രാജസ്ഥാൻ: യശസ്വി ജയ്സ്വാൾ, ജോസ് ബട്ട്ലർ, സഞ്ജു സാംസൺ(w/c), ദേവദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്മെയർ, ധ്രുവ് ജുറൽ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, കുൽദീപ് സെൻ, സന്ദീപ് ശർമ, യുസ്വേന്ദ്ര ചാഹൽ