കണ്ണൂര്‍: കണ്ണൂരില്‍ കടന്നല് കുത്തേറ്റ് യുവാവ് മരിച്ചു. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ കമ്പല്ലൂര്‍ സ്വദേശിയായ ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ബന്ധുവിന്റെ വീട്ടിലെ പെയിന്റിംഗ് പണിക്കിടെയാണ് ബിറ്റോ ജോസഫിന് കടന്നല് കുത്തേറ്റത്. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.