കൊച്ചി: ഇടുക്കി ചിന്നക്കനാല്‍ ശാന്തന്‍പാറ പഞ്ചായത്തുകളിലെ പേടി സ്വപ്നമായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെയുള്ള പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെന്മാറ എംഎല്‍എ കെ.ബാബുവാണ് ഹര്‍ജി നല്‍കിയത്. പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റിയാല്‍ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ കുറിച്ച് വിദഗ്ധ സമിതി പരിഗണിച്ചിട്ടില്ല എന്നാണ് ഹര്‍ജികാരന്റെ വാദം. ഡിവിഷന് ബെഞ്ച് ഉച്ചയ്ക്ക് 1.45നാണ് ഹര്‍ജി പരിഗണിക്കുക.