ഇലഞ്ഞി: സ്കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ആലപുരം വെട്ടത്തു പുത്തന്‍പുരയില്‍ വിനോദ് അഗസ്റ്റിന്റെയും പ്രന്സിയുടെയും മകള്‍ ജെന്നിഫര്‍ വിനോദ് (18) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച 11.30ന് ആലപുരം കവലയില്വെച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടര്‍ റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിനി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കുറവിലങ്ങാട് ദേവമാതാ കോളേജ് വിദ്യാര്‍ത്ഥിയാണ്.