ധർമ്മശാല: ഉത്സവങ്ങൾക്കും വിവാഹ ആഘോഷങ്ങൾക്കും ഇനി മുതൽ ബിയർ നൽകില്ലെന്ന് തീരുമാനമെടുത്ത് ഒരു പഞ്ചായത്ത്.
ഹിമാചൽ പ്രദേശിലെ സ്പിതി വില്ലേജിലെ കീലോംഗ് പഞ്ചായത്താണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഇത് സംബന്ധിച്ച പ്രമേയവും പാസാക്കി.
ആഘോഷങ്ങളിലെ അമിതമായി വരുന്ന പാഴ് ചിലവ് തടയുന്നതിനായാണ് പുതിയ നിരോധനമെന്നാണ് പഞ്ചായത്ത് മേധാവി സോനം സാംഗ്പോ വ്യക്തമാക്കിയത്.
ജനങ്ങൾ പുതിയ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു.